Skip to main content

അറിയിപ്പുകള്‍ (എറണാകുളം)

തൊഴില്‍ അവസരങ്ങള്‍

കാക്കനാട്: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ താഴെപറയുന്ന ഒഴിവുകളിലേക്കുള്ള അഭിമുഖം ഡിസംബര്‍ 08 ന് നടക്കും. 

ഡോട്ട്‌നെറ്റ് ഡെവലപ്പര്‍, എച്ച്ആര്‍ എക്‌സിക്യൂട്ടീവ്, സൈറ്റ് എന്‍ജിനീയര്‍ (ബി ടെക് സിവില്‍), സിസ്റ്റം അഡ്മിന്‍, ഡെലിവറി ബോയ്‌സ്, ബിഡിഎം, ബ്രാഞ്ച് റിലേഷന്‍ എക്‌സിക്യൂട്ടീവ്, പ്രവൃത്തി പരിചയമുള്ള സീനിയര്‍ ഫിനാനന്‍സ് എക്‌സിക്യൂട്ടീവ്, എംഐഎസ് എക്‌സിക്യൂട്ടീവ്, പ്ലേസ്‌മെന്റ് എക്‌സിക്യൂട്ടീവ്, ട്രെയ്‌നര്‍-ബിപിഒ കം റീട്ടെയ്ല്‍, സെന്റര്‍ മാനേജര്‍ (ഡിഡിയുജികെവൈ), ക്വാളിറ്റി ഹെഡ് (ഡിഡിയുജികെവൈ). 

യോഗ്യത :-പ്ലസ്ടു, ഡിഗ്രി, ബിടെക് സിവില്‍. പ്രായം :- 18-35 

താത്പര്യമുള്ളവര്‍ ബയോഡാറ്റയും, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ഡിസംബര്‍ എട്ടിന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം.  

കൂടുതല്‍ വിവരങ്ങള്‍ക്ക്  04842422452/ 2427494 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

കംപ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കാക്കനാട്: സര്‍ക്കാര്‍ സ്ഥാപനമായ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കളമശേരി മേഖലാ കേന്ദ്രത്തില്‍ ഡിസംബര്‍ 14 ന് ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത -എസ്എസ്എല്‍സി), ടാലി (യോഗ്യത-ബി കോം, പ്ലസ് ടു കൊമേഴ്‌സ്) എന്നീ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 0484 2551466, 2541520. 

നഗരാസൂത്രണ കാര്യാലയത്തില്‍ അദാലത്ത്

കാക്കനാട്: നഗര-ഗ്രാമാസൂത്രണ വകുപ്പിന്റെ എറണാകുളം മേഖല നഗരാസൂത്രണ കാര്യാലയത്തില്‍ ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്വത്തില്‍ ഡിസംബര്‍ 13 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ഫയല്‍ അദാലത്ത് നടക്കും. ഓഗസ്റ്റ് 31 നു മുന്‍പ് മേഖല കാര്യാലയത്തില്‍ സമര്‍പ്പിച്ച തീര്‍പ്പാക്കാത്ത അപേക്ഷകളില്‍ പരാതി സമര്‍പ്പിച്ച് പരിഹാരം തേടാം. പരാതികള്‍ ഡിസംബര്‍ ആറ് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാലിലോ ഇമെയിലിലോ സമര്‍പ്പിക്കാം. ബന്ധപ്പെട്ട വിഷയം വ്യക്തമായി രേഖപ്പെടുത്തിയ അപേക്ഷയില്‍ ഫയല്‍ നമ്പര്‍, മറ്റു രേഖകള്‍, അപേക്ഷകന്റെ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം തുടങ്ങിയവ ഉള്‍പ്പെടുത്തണം. അപേക്ഷയ്ക്ക് മുകളില്‍ ഫയല്‍ അദാലത്ത് ഡിസംബര്‍-2017 എന്ന് രേഖപ്പെടുത്തണം. അപേക്ഷ അയയ്ക്കേണ്ട വിലാസം-സീനിയര്‍ ടൗണ്‍ പ്ലാനര്‍, മേഖല നഗരാസൂത്രണ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, എറണാകുളം-682030. ഇമെയില്‍: stpekm@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2427223 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

സായുധസേന പതാകനിധിയിലേക്ക് തുക സമാഹരണം

കാക്കനാട്: ഡിസംബര്‍ ഏഴിന് സായുധ സേന പതാക ദിനമായി ആചരിക്കുകയാണ്. മാതൃരാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സേനാനികള്‍ക്കും മുന്‍സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സംസ്ഥാന സൈനിക ക്ഷേമബോര്‍ഡ് നല്‍കുന്ന വിവിധ ധനസഹായ പദ്ധതികള്‍ക്കായി തുക സ്വരൂപിക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിവിധ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും പതാക വിതരണത്തിന് നല്‍കിയിട്ടുണ്ട്. സായുധസേന പതാക നിധിയിലേക്ക് തുക സമാഹരിക്കുന്നതിന് സഹകരിക്കണമെന്ന് ജില്ല സൈനികക്ഷേമ ഓഫീസര്‍ അഭ്യര്‍ഥിച്ചു. തുക ക്യാഷ്, ചെക്ക്, മണി ഓര്‍ഡര്‍, ഡ്രാഫ്റ്റ് എന്നിവ മുഖേന ജില്ല സൈനികക്ഷേമ ഓഫീസറുടെ പേരില്‍ കൈമാറാം. ജില്ല സൈനിക ക്ഷേമ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിലും അയയ്ക്കാം. 

 

 

date