Skip to main content

ടെലിവിഷൻ ജേർണലിസം: കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

 

 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന്റെ 2019-2020 അവധിദിന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.  പ്രായ പരിധി ഇല്ല.  പ്രിന്റ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം നൽകും.  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കേൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകാം.  www.ksg.keltron.in ൽ അപേക്ഷാ ഫോം ലഭിക്കും.  ക്ലാസ്സുകൾ ഫെബ്രുവരിയിൽ ആരംഭിക്കും. കെ.എസ്.ഇ.ഡി.സി ലിമിറ്റഡ് എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി.  സഹിതം പൂരിപ്പിച്ച അപേക്ഷ ജനുവരി 31നകം കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വിമൻസ് കോളേജ്‌റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 8137969292, 9746798082

പി.എൻ.എക്സ്. 5578/18

date