Skip to main content

ഗസല്‍ ഗായിക രാഖി ചാറ്റര്‍ജി ഡിസംബര്‍ ഒമ്പതിന് മലപ്പുറത്ത്

 

ഹിന്ദുസ്ഥാനി സംഗീതരംഗത്തെ ഏറെ പ്രശസ്തയായ രാഖി ചാറ്റര്‍ജി (കൊല്‍കത്ത) മലപ്പുറത്ത് സംഗീത പരിപാടി അവതരിപ്പിക്കുന്നു. ഡിസംബര്‍ ഒമ്പതിന് വൈകീട്ട് 6.30 ന് മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിലാണ് സംഗീത വിരുന്ന് ഒരുക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും മലപ്പുറം പ്രസ്സ് ക്ലബ്ബും സഹകരിച്ച് പി.എസ്.എം.ഒകോളേജ് തിരൂരങ്ങാടി ഗോള്‍ഡന്‍ ജൂബിലി അലുമിനി മീറ്റിന്റെ ഭാഗമായാണ് പരിപാടി. പ്രവേശനം സൗജന്യം.
മലപ്പുറത്ത് ആദ്യമായെത്തുന്ന രാഖി ചാറ്റര്‍ജിയുടെ സംഗീത വിരുന്ന് വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. പരിപാടി സി.ടി.വി സരിഗമ പ റിയാലിറ്റിഷോയിലൂടെ പ്രശസ്തയായ യുമ്‌ന അജിന്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുബാഷ് അതിഥിയാവും. ഗായകരായ ശിവദാസ് വാരിയര്‍, ഫിറോസ് ബാബു, ആസാദ് മൂപ്പന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

 

date