Skip to main content

കരകൗശല തൊഴിലാളികൾക്കായി സെമിനാർ

 

 

ആലപ്പുഴ: ജില്ലയിൽ കരകൗശല മേഖലയിൽ തൊഴിലെടുക്കുന്നവർക്കായി ശിൽപ്പികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം സെമിനാർ സംഘടിപ്പിക്കുന്നു. കരകൗശല വിദഗ്ധർക്ക് ഐ.ഡി. കാർഡ് ലഭിക്കുന്നതും നിലവിലുള്ള കാർഡ് പുതുക്കുന്നതും ഹാന്റി ക്രാഫ്റ്റ് ഡെവലപ്പ്‌മെന്റ് കമ്മിഷണറുടെ പദ്ധതികൾ സംബന്ധിച്ചും വിശദവിവരങ്ങൾ നൽകും. സെമിനാറിൽ പങ്കെടുക്കുന്നതിന് കരകൗശല മേഖലയിൽ പ്രവർത്തിക്കുന്നവർ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 0477-2251272, 9447415297.

                                                                    

(പി.എൻ.എ.2955 /17)

 

                                          

date