Post Category
ജാഗ്രത പാലിക്കണം
കല്ലട ജലസേചന പദ്ധതിയുടെ വലതുകര കനാലിലൂടെയുള്ള വേനല്‍ക്കാല ജലവിതരണം ഇന്ന് (23) രാവിലെ 11ന് തുടങ്ങും. കനാല്‍ തെന്മല ഒറ്റക്കല്‍വയറില്‍ നിന്നും തുടങ്ങി കലഞ്ഞൂര്‍, ഏനാദിമംഗലം, ഏഴംകുളം, പന്നിവിഴ, അടൂര്‍, പഴകുളം എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ കനാലിന്റെ പരിസരത്ത് അധിവസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കനാലില്‍ മാലിന്യം നിക്ഷേപിക്കുന്നതും കനാല്‍ ഷട്ടറുകള്‍ കെഐപി അധികൃതരുടെ അറിവോ സമ്മതമോ കൂടാതെ പ്രവര്‍ത്തിപ്പിക്കുന്നതും സുഗമമായ ജലവിതരണത്തിന് തടസം വരുത്തുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ പാടില്ലാത്തതുമാണെന്നും കളക്ടര്‍ അറിയിച്ചു. (പിഎന്‍പി 251/19)
date
- Log in to post comments