Skip to main content

ഹരിതകേരളം  കാമ്പയിന്‍: ഫോട്ടോ എക്‌സിബിഷന്‍  സംഘടിപ്പിച്ചു  

 

ജില്ലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രചരിപ്പിക്കുന്നതിന് ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ കാമ്പയിന് ഹരിത കേരളം വാര്‍ഷിക ദിനത്തില്‍ ജില്ലയില്‍ തുടക്കമായി.  ഇതിന്റെ ഭാഗമായി കളക്‌ട്രേറ്റ് വളപ്പില്‍ സംഘടിപ്പിച്ച ഹരിതകേരളം ഫോട്ടോ എക്‌സിബിഷന്‍ കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ.ബി എസ് തിരുമേനി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, നഗരസഭ കൗണ്‍സിലര്‍മാരായ റ്റി സി റോയ്, അബു താഹിര്‍, സൂസന്‍ കുഞ്ഞുമോന്‍, എഡിസി ജനറല്‍ പി എസ് ഷിനോ, ശുചിത്വ മിഷന്‍ എ ഡി സി ഫിലിപ്പ് ജോസഫ്, ഹരിതകേരളം കോ-ഓര്‍ഡിനേറ്റര്‍ പി രമേശ്, പി ആര്‍ ഡി അസി. എഡിറ്റര്‍  സിനി കെ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചരണത്തിനും തുടക്കമായി.

                                                  (കെ.ഐ.ഒ.പി.ആര്‍-2084/17)

date