Skip to main content

കുട്ടനാട് താലൂക്ക് സേവനസ്പർശം 16ന്

 

ആലപ്പുഴ: ജില്ലാ കളക്ടറുടെ പൊതുജനപരാതി പരിഹാരപരിപാടിയായ സേവനസ്പർശം  കുട്ടനാട് താലൂക്കിൽ ഡിസംബർ 16ന് നടക്കും. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന അദാലത്തിൽ  പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തിലും ജനസൗഹാർദ്ദപരമായും തീർപ്പാക്കും. അദാലത്തിൽ കളക്ടർ നേരിട്ടും പരാതികൾ സ്വീകരിക്കും. 

(പി.എൻ.എ.3001/17)(പി.എൻ.എ.3004/17)

 

ദത്തെടുക്കൽ പദ്ധതി അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്ന ദത്തെടുക്കൽ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കൾ മരിച്ചവരെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. പ്ലസ് വൺ മുതലുള്ള കുട്ടികളാണ് അപേക്ഷിക്കേണ്ടത്. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. ജില്ലാ ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 14. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2251103.

 

 (പി.എൻ.എ.3005/17)

 

ദർഘാസ് ക്ഷണിച്ചു

 

ആലപ്പുഴ: വനിത ശിശു ആശുപത്രിയിലേക്ക് 2018-19  സാമ്പത്തിക വർഷത്തിലേക്ക് വിഴുപ്പുതുണികൾ അലക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഡിസംബർ 28 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് തുറക്കും. ദർഘാസ് സൂപ്രണ്ട,്‌വനിത ശിശു ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം.വിശദവിവരത്തിന് ഫോൺ: 0477 2251151.  

(പി.എൻ.എ.3006/17)

 

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നെബുലൈസേഷൻ മാസ്‌ക് വാങ്ങുന്നതിനുള്ള   ക്വട്ടേഷൻ ഡിസംബർ 22ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്വീകരിക്കും. അന്നേ ദിവസം 3.30ന് തുറക്കും. ഡിസ്‌പോസബിൾ പ്ലാസ്റ്റിക് എപ്രൺ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ഡിസംബർ 27ന്  ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്വീകരിക്കും. അന്നേ ദിവസം 3.30ന് തുറക്കും. വിതരണം ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സൂപ്രണ്ട്, ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ നൽകണം.

 

(പി.എൻ.എ.3007/17)

 

ഇ-ടെണ്ടർ ക്ഷണിച്ചു

 

ആലപ്പുഴ: ഐ.സി.ഡി.എസ.് മുതുകുളം  ഓഫീസിലേക്ക് വിഭിന്നശേഷിയുള്ളവർക്ക് ബ്ലോക്ക് പഞ്ചായത്ത് മുഖേന മുച്ചക്രവാഹനം വിതരണം ചെയ്യുന്നതിന്  ഇ-ടെണ്ടർ ക്ഷണിച്ചു.  ഇ-ടെണ്ടർ   സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾ etenders.kerala.gov.in എന്ന വെബ്‌സൈറ്റിലും ഐ.സി.ഡി.എസ് മുതുകുളം പ്രോജക്ട് ഓഫീസിലും ലഭിക്കും. 

 

(പി.എൻ.എ.3008/17)

date