Skip to main content

നൂതന സംരംഭക ആശയങ്ങളുമായി കാസര്‍കോട് ഹാക്കത്തോണ്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കാസര്‍കോടിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ കൂട്ടായ്മയായ കാസര്‍കോട് കൂട്ടായ്മയും മാന്യ വിന്‍ ടെച്ച് പാം മെഡോസില്‍ സംഘടിപ്പിച്ച 'ഹാക്ക് ഇന്‍ 50 ഹവേര്‍സ് ഹാക്കത്തോണ്‍' സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നവാഗതര്‍ക്കും വിദ്യാത്ഥികള്‍ക്കും നവ്യാനുഭവമായി.58 അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 24 ടീമുകളാണ് ഹാക്കത്തോണില്‍ പങ്കെടുത്തത് . കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സ്റ്റാര്‍ട്ടപ്പുകളും ഹാക്കത്തോണില്‍ പങ്കെടുത്തു.ബിസിനസ് സാധ്യതയുള്ളതും സാമൂഹികമായ പ്രശ്നങ്ങള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുമടക്കം പുതിയ ആശയങ്ങളുമായി എത്തിയ നവാഗതര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഹാക്കത്തോണ്‍ മുന്നോട്ടുള്ള വഴിയില്‍ വെളിച്ചം വിതറുന്നതായി.ചിട്ടികള്‍ ഫലപ്രദമായി  കൈകാര്യം ചെയ്യാനും ഫണ്ട് റൈസിംഗ് പ്ലാറ്റുഫോമുമായ ചിറ്റ് മീ യെ ഹാക്കത്തോണിലെ മികച്ച ടീമായി തിരഞ്ഞെടുത്തു.കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ചിറ്റ് മി വികസിപ്പിച്ചെടുത്തത് .കര്‍ഷകര്‍ക്ക് സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കി ഫലപ്രദമായി കൃഷി നടത്താന്‍ സഹായിക്കുന്ന ഫാംസ്റ്റോക് ,ഫിന്‍ ടെക് രംഗത്ത് അനേകം സാധ്യതകളുള്ള ഇന്റഗ്രേറ്റഡ് ലോയല്‍റ്റി കാര്‍ഡ്,എയര്‍ കണ്ടീഷണര്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിര്‍മ്മിച്ചെടുത്ത  സ്മാര്‍ട്ട് വെന്റ്റ് തുടങ്ങിയ ടീമുകളെ മോസ്റ്റ് പ്രോമിസിംഗ് സ്റ്റാര്‍ട്ടപ്പുകളായി തിരഞ്ഞെടുത്തു.മികച്ച 4 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഇന്‍ക്യൂബേഷന്‍ സപ്പോര്‍ട്ടും കാസറകോട് കമ്മ്യൂണിറ്റി സ്ഥാപകരുടെ മെന്ററിങ് സപ്പോര്‍ട്ടും ലഭിക്കും . 

 

date