Skip to main content

നവീന വായ്പാ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം 21ന്

 

സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന നവീന വായ്പാ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ടൗണ്‍ ഹാളില്‍ 21ന് രാവിലെ 10ന് വീണാജോര്‍ജ് എംഎല്‍എ നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി.രാഘവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, കോര്‍പ്പറേഷന്‍ എംഡി എം.എ.നാസര്‍, നഗരസഭാധ്യക്ഷ ഗീതാ സുരേഷ്, വാര്‍ഡ് അംഗം പി.കെ.ജേക്കബ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ്.ബീന, കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ എന്‍.മായാദേവി, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.സീമ തുടങ്ങിയവര്‍ പങ്കെടുക്കും. 

(പിഎന്‍പി 602/19)

date