Skip to main content

പെരിന്തല്‍മണ്ണയില്‍നാലുകോടിരൂപയുടെ ബയോശക്തിവൈദ്യുതിഉത്പ്പാദന പ്ലാന്റിന്റെ ശിലാസ്ഥാപനവുംസീറോവാര്‍ഡ് പ്രഖ്യാപനവും ഇന്ന് (ഫെബ്രുവരി 18)

 

സര്‍ക്കാരിന്റെആയിരം ദിന പരിപാടിയില്‍ഉള്‍പ്പെടുത്തി പെരിന്തല്‍മണ്ണ നഗരസഭയിലെ ബയോശക്തിവൈദ്യുതിഉത്പ്പാദന പ്ലാന്റിന്റെയും ഖരമാലിന്യ നവീകരണ പദ്ധതിയുടെയും ശിലാസ്ഥാപനവും 11 വാര്‍ഡുകളെസീറോവേസ്റ്റ്‌വാര്‍ഡുകളായി  പ്രഖ്യാപിക്കുന്ന ചടങ്ങുംസ്വച്ഛദാ എക്‌സലന്‍ഡ് അവാര്‍ഡ് നേടിയതിന്റെ അനുമോദന സദസ്സും 18 ന് രാവിലെ 11.30ന് നഗരസഭാങ്കണത്തില്‍വെച്ച്‌വൈദ്യുതവകുപ്പ് മന്ത്രി എം.എമണിഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴിഅലിഎം.എല്‍.എ അധ്യക്ഷനാകും. നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് സലീംആമുഖ പ്രഭാഷണം നടത്തും. ബയോശക്തിയുടെ ബിസിനസ്ഡയറക്ടര്‍രാജേഷ്അയ്യപ്പശൂര്‍ പദ്ധതിയുടെ പവര്‍ പോയിന്റ് പ്രസന്റേഷന്‍ ചടങ്ങില്‍ നിര്‍വഹിക്കും.
ശുചിത്വ-മാലിന്യ സംസ്‌കരണരംഗത്തെ മികച്ച  പദ്ധതിയാണ് നഗരസഭയുടെജീവനം പദ്ധതി. ഈ രംഗത്തെ  തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള  4 കോടിരൂപയുടെ നവീന പദ്ധതിക്കാണ് സര്‍ക്കാര്‍അംഗീകാരവും സാമ്പത്തിക സഹായവുംലഭിച്ചത്.

 

date