Skip to main content

നങ്കമോട ഇന്ന് നിലമ്പൂരില്‍ സമാപിക്കും

കുടുംബശ്രീജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ സുസ്ഥിരവികസന പരിപാടിയും നിലമ്പൂര്‍ പട്ടികവര്‍ഗ്ഗ പദ്ധതിയും  സംയുക്തമായിസംഘടിപ്പിക്കുന്ന നങ്കമോടട്രൈബല്‍ മേളഇന്ന്‌സമാപിക്കും. രാവിലെ 10.30 ന് നടക്കുന്ന സെക്ഷനില്‍സിനിമ, നാടക നടി നിലമ്പൂര്‍ ആയിഷമുഖ്യാതിഥിയാവും. വിവിധമല്‍സരവിജയികള്‍ക്കുള്ള സമ്മാനദാനം അവര്‍ നിര്‍വ്വഹിക്കും. തുടര്‍ന്നു 10.30നും 11.30 നു വിവിധവിഷയങ്ങളില്‍സെമിനാര്‍ നടക്കും. ഉച്ചക്ക് 2.30 ന് ഗവേഷണവിദ്യാര്‍ത്ഥികളുടെ പ്രബന്ധ അവതരണം നടക്കും. വൈകീട്ട് 3.30 ന് സമാപന സമ്മേളനം പി.വി.അന്‍വര്‍ എം.എല്‍.എഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷതവഹിക്കും.
രണ്ടാം ദിനമായ ഇന്നലെ(ഫെബ്രുവരി17)ചര്‍ച്ചകളിലൂടെയും അനുഭവം പങ്കുവെക്കലിലൂടെയും നവ്യാനുഭവമായിമാറി. ഭക്ഷണസംസ്‌കാരവുമായി ബന്ധപ്പെട്ട സെമിനാറിന് ശേഷം നടന്ന ചര്‍ച്ചകളില്‍ആദിവാസിമേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ അനുഭവങ്ങള്‍ പങ്കു വെച്ചു.
'മാറുന്ന ഭക്ഷണ സംസ്‌ക്കാരത്തില്‍ തനത് ഭക്ഷണത്തിന്റെസാധ്യതകളും പ്രാധാന്യവും' എന്ന വിഷയത്തില്‍ കിര്‍ത്താഡ്‌സിലെസുകന്യയും  'ഗോത്രമേഖലയിലെ സ്വയം സഹായസംഘങ്ങളും സര്‍ക്കാര്‍ പദ്ധതികളുടെ ഏകീകരണവും - നിലമ്പൂര്‍ ഗോത്രമേഖലയെ മുന്‍നിര്‍ത്തിയുള്ള പഠനം' എന്ന വിഷയത്തില്‍ കിര്‍ത്താഡ്‌സിലെ ശ്യാംജിത്തും സെമിനാര്‍അവതരിപ്പിച്ചു.  
തുടര്‍ന്ന് 'ഗോത്ര വിഭാഗവുംസ്ത്രീ ശാക്തീകരണവും, കുടുംബശ്രീയെ മുന്‍നിര്‍ത്തിയുള്ള പഠനം' എന്ന വിഷയത്തില്‍കിര്‍ത്താഡ്‌സിലെഡോ.ഗീതസെമിനാര്‍അവതരിപ്പിച്ചു. ശ്രീശങ്കരാചാര്യയൂണിവേഴ്‌സിറ്റിയിലെസോഷ്യല്‍വര്‍ക്ക്  ഫാക്കല്‍റ്റിലൂയിസ്.പി. തോമസ്  പരമ്പരാഗത കലാരീതിയേയും സംസ്‌കാരത്തെയും സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് സംസാരിച്ചു. രക്താര്‍ബുദം ബാധിച്ച്മരിച്ച ആദിവാസി ബാലന്‍ എസ്.സതീഷിന്റെ ഓര്‍മ്മകളില്‍ മെഴുകുതിരിതെളിയിച്ച്ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയുംചെയ്തു. ശേഷം പ്രാദേശിക ഗോത്രകലാ രൂപങ്ങളുടെ അവതരണവും കലാസന്ധ്യയും വേദിയില്‍അരങ്ങേറി.

 

date