Skip to main content

മുഖ്യധാരയിലെത്തിക്കാന്‍ ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസം

 

ജില്ലയിലെ പ്രധാന പരിഗണന  അര്‍ഹിക്കുന്ന കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് 'ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസ 'ത്തിലൂടെ  സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.  5 ല്‍ കൂടുതല്‍ കുട്ടികളുള്ള വിദ്യാലയങ്ങില്‍ ഒരു റിസോഴ്‌സ് ടീച്ചര്‍ എന്ന സങ്കല്‍പ്പം  ഹൈസ്‌കൂളുകളില്‍ നടപ്പാക്കി.ഇത്തരത്തില്‍ 105 റിസോഴ്‌സ് ടീച്ചര്‍മാര്‍ 187 വിദ്യാലയങ്ങളില്‍ ഉണ്ട്.  103 എലിമെന്ററി റിസോഴ്‌സ് ടീച്ചര്‍മാര്‍ 206 വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. വേങ്ങര, അരീക്കോട്, താനൂര്‍, മഞ്ചേരി ബി.ആര്‍.സി കളില്‍ ഓട്ടിസം സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമേ 6 ആയമാരുടെ സേവനം കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളിലും ലഭ്യമാക്കി.
വിദ്യാലയത്തിലെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് ബുധനാഴ്ചകളില്‍ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസവും നല്‍കി വരുന്നു. ഓട്ടിസം സെന്ററില്‍ 107 പേരാണ് എത്തുന്നത്. തെറാപ്പി സേവനങ്ങളില്‍ 413 പേര്‍ക്ക്  ഫിസിയോ തെറാപ്പിയും  63 പേര്‍ക്ക് സ്പീച്ച് തെറാപ്പിയും നല്‍കുന്നുണ്ട്.  40 % വൈകല്യമുള്ളവരായി 7966 പേരും കണ്ണട ഉപഭോക്താക്കളായി 5480 പേരും ഉണ്ട്. ജൂലൈയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ 4090 പേര്‍ക്ക് കണ്ണടയും 788 പേര്‍ക്ക് ഓര്‍ത്തോ ഉപകരണങ്ങളും 402 പേര്‍ക്ക് ശ്രവണ സഹായിയും നല്‍കി വരികയാണ് . ഈയിനത്തില്‍ 142 ലക്ഷം രൂപയാണ് ചെലവ്. ഇതിന് പുറമേ ഗേള്‍സ് സ്‌റ്റൈപ്പന്റ്, ട്രാന്‍സ്‌പോര്‍ട്ട് എസ്‌കോര്‍ട്ട് അലവന്‍സ് എന്നിവയായി 90 ലക്ഷം രൂപയും നല്‍കി. 90 പേര്‍ക്ക് കറക്ടീവ് സര്‍ജറിക്കായി 15000 രൂപയും നല്‍കും.  ഭിന്നശേഷിക്കാര്‍ക്കായി സഹവാസ ക്യാമ്പ്, പ0ന യാത്ര, അമ്മമാരുടെ ബോധവല്‍ക്കരണം എന്നിങ്ങനെ ശ്രധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തി.

 

date