Skip to main content

എറണാകുളം-അറിയിപ്പുകള്‍ -1

ഹോം ഗാര്‍ഡ്‌സ് റിക്രൂട്ട്‌മെന്റ്

കൊച്ചി: കേരള ഹോം ഗാര്‍ഡ്‌സ് ജില്ലയിലെ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമതാ പരീക്ഷയും നടത്#ുതന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ മാര്‍ച്ച് 30 ന് മുമ്പായി എറണാകുളം ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് ജില്ലാ ഓഫീസറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരാമിലിട്ടറി, പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍ മുതലായ യൂണിഫോം സര്‍വീസുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത 58 വയസില്‍ താഴെ പ്രായമുളള 10-ാം ക്ലാസ് പാസായിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. 10-ാം ക്ലാസ് പാസായവരുടെ  അഭാവത്തില്‍ ഏഴാം ക്ലാസുകാരെ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ അപേക്ഷ ഫോമിന്റെ മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുളള ജില്ലാ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍ 2205550, 0484-2207710.

രാജഗിരി കോളേജില്‍ സൗജന്യ തൊഴില്‍ പരിശീലനം

കൊച്ചി: കുടുംബശ്രീയുടെ സഹകരണത്തോടെ കളമശേരി രാജഗിരി കോളേജില്‍ നടപ്പിലാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപ്രദേശങ്ങളിലെ 18-35 ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ക്കാണ് അവസരം. ന്യൂനപക്ഷ, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്.

ഫ്രണ്ട് ഓഫീസ് കം റിസപ്ഷനിസ്റ്റ്, റീട്ടെയില്‍ സ്റ്റോര്‍ മാനേജര്‍, ജനറല്‍ മേസണ്‍, സെയില്‍സ് അസോസിയേറ്റ്‌സ്, ഹൗസ് കീപ്പിംഗ് അറ്റന്‍ഡന്റ്, സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍ കോഴ്‌സുകളിലാണ് പരിശീലനം. കമ്പ്യൂട്ടര്‍ കോഴ്‌സ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, സോഫ്റ്റ് സ്‌കില്‍ എന്നിവ ഉള്‍പ്പെടുത്തി മൂന്നു മുതല്‍ ആറുമാസം നീളുന്ന സൗജന്യ പരിശീലനത്തിനുശേഷം വിവിധ സ്ഥാപനങ്ങളില്‍ ജോലിയും ഉറപ്പു വരുത്തുന്നു. പരിശീലന കാലയളവില്‍ ദിവസേന 125 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8129947120, 8086419550.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്പശാല

കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ വിവിധ ഘടകങ്ങളെക്കുറിച്ചും ഇ-പോസ് മെഷീനുകളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും പൊതുവിതരണ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശില്പശാല മാര്‍ച്ച് 16-ന് രാവിലെ 11-ന് എറണാകുളം ഗസ്റ്റ് ഹൗസ് ബാങ്കറ്റ് ഹാളില്‍ സംഘടിപ്പിക്കുന്നു.

അറിയിപ്പ്

കാക്കനാട്: ഈ മാസം 18 മുതല്‍ (18-3-19) പുതിയ വാഹനങ്ങളുടെ രജ്‌സ്‌ട്രേഷന്‍ 'വാഹന്‍' സോഫ്റ്റ് വെയര്‍ മുഖേന ദേശീയതലത്തിലെ ഏകീകൃത സംവിധാനത്തിലേക്ക് മാറ്റുന്നതിനാല്‍ നിലവിലെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് താത്കാലിക രജിസ്‌ട്രേഷന്‍ ചെയ്ത എല്ലാ വാഹനങ്ങളും ഈ മാസം 16ന് (16-3-19)മുന്‍പായി സ്ഥിരം രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണെന്ന് എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date