Skip to main content

ലോക ഗ്ലോകോമ വാരാചരണം

ലോക ഗ്ലോകോമ വാരാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തലകുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആശാദേവി നിര്‍വഹിച്ചു. തലകൂളത്തൂര്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ നവീന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ അന്ധതാനിവാരണ പരിപാടി നോഡല്‍ ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒയുമായ ഡോ ശ്രീകുമാര്‍ മുകുന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. മൊബൈല്‍  ഓഫ്താല്‍മിക് സര്‍ജന്‍ ഡോ ശ്രീജ ഗ്ലോകോമ രോഗത്തെ കുറിച്ചും നിവാരണങ്ങളെപ്പറ്റിയും ക്ലാസ്സെടുത്തു.
 പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമായിട്ടില്ലെങ്കില്‍ പൂര്‍ണ്ണമായും അന്ധതയിലേക്ക് നയിക്കുന്ന കാഴ്ച ഞരമ്പിന് ക്ഷതം ഉണ്ടാക്കുന്ന അസുഖമാണ് ഗ്ലോകോമ. ഗ്ലോകോമ രോഗികളില്‍ കണ്ണിനുളളിലെ മര്‍ദ്ദം സാധാരണയിലും കൂടുതലായി  കാണപ്പെടും. കണ്ണില്‍ ഉപയോഗിക്കുന്ന തുളളിമരുന്ന്, ലേസര്‍ ചികിത്സ, ശസ്ത്രക്രിയ എന്നിവയാണ് ചികിത്സ രീതികള്‍. മാര്‍ച്ച് 10 മുതല്‍ 16 വരെ ജില്ലയിലാണ് ഗ്ലോകോമ വാരമായി ആചരിക്കുന്നത്. ഗ്ലോകോമ രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് വാരാചരണത്തിന്റെ ലക്ഷ്യം. ജില്ലയിലെ 23 ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും നേത്ര പരിശോധനാ സംവിധാനം ലഭ്യമാണ്. ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ തലകുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ബേബി പ്രീത, ജില്ലാ മാസ്മീഡിയ ഓഫീസര്‍ മണി എം.പി, ജില്ലാ ഓഫ്താല്‍മിക് കോര്‍ഡിനേറ്റര്‍ ലൈലാകുമാരി, അബ്ദു പി.പി, മീര ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ശ്രീജ, ഡോ. അസ്ലം എന്നിവരുടെ നേതൃത്വത്തില്‍ ഗ്ലോകോമ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി. 

date