Skip to main content

തിരഞ്ഞെടുപ്പ് പ്രകൃതി സൗഹാർദമാകണമെന്ന്  ജില്ല കളക്ടർ

ആലപ്പുഴ: പരിസ്ഥിതിക്കും ആരോഗ്യത്തിനും ഭീഷണിയാകുന്ന പ്ലാസ്റ്റിക്ക്, ഡിസ്‌പോസിബിൾ വസ്തുക്കൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം  സംഘടിപ്പിക്കുന്നത്  പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ. കഴിഞ്ഞ നാലിന് തിരഞ്ഞെടുപ്പു കന്നിഷനും 11ന് ഹൈക്കോടതിയും പ്രകൃതി സൗഹാർദമാകണം തിരഞ്ഞെടുപ്പെന്നു ഉത്തരവു നൽകിയിരുന്നു. 

തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ബോർഡുകൾ, തോരണങ്ങൾ, ബാനറുകൾ, പോസ്റ്ററുകൾ, കട്ടൗട്ടുകൾ എല്ലാം പ്രകൃത സൗഹൃദമായ തുണി, പേപ്പറുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കേണ്ടതാണ്. പ്ലാസ്റ്റിക്, പിവിസി എന്നിവ ഉപയോഗിച്ച് പ്രചരണ സാമഗ്രികൾ ഒരുകാരണവശാലും നിർമ്മിക്കരുത്. തിരഞ്ഞെടുപ്പ് ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി ദത്ത വസ്തുക്കൾ ഉപയോഗിക്കുക, ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുമ്പോൾ ഹരിതനിയമാവലി പാലിക്കുക.  ഡിസ്‌പോസിബിൾ പാത്രങ്ങൾ ഒഴിവാക്കുക. കുടിവെളള വിതരണത്തിന് ബബിൾ ടോപ്പ് ഡിസ്‌പെൻസറുകൾ ഉപയോഗിക്കുക എന്നീ നിർദേശങ്ങളും ജില്ല കളക്ടർ മുന്നോട്ടുവച്ചു.

 

 

date