Skip to main content

രാഷ്ട്രീയ പ്രതിനിധികളുടെ  യോഗം 

ആലപ്പുഴ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ വിളിച്ചുചേർത്തു.  പൂർണമായും ഹരിതചട്ടം പാലിച്ച തിരഞ്ഞെടുപ്പിന് സഹകരണം അഭ്യർഥിച്ച  കളക്ടർ  ഫ്‌ളക്‌സ് ബോർഡുകൾക്ക് പകരം തുണിയോ പേപ്പറോ ഉപയോഗിക്കണമെന്നു നിർദേശിച്ചു. സർക്കാർ ഓഫീസുകളുടെ ചുവരുകളോ, സംവിധാനങ്ങളോ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും കർശന നിർദ്ദേശം നൽകി.

ഇന്ത്യയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ് ആദ്യമായാണ് എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീനുകൾ ഉപയോഗിക്കുന്നതെന്ന് ഐ.ടി കോർഡിനേറ്റർ എസ്.ഷിബു പറഞ്ഞു.ഇതിന്റെ ഭാഗമായി  വി.വിപാറ്റ് മെഷീനുകളുടെ പ്രവർത്തന മാതൃകയും രാഷ്ട്രീയ പ്രതിനിധികളെ കാണിച്ചു. ഇലക്ഷൻ ദിവസം 50 മോക് പോളെങ്കിലും ചെയ്യണമെന്നും  ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. 

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും സ്ഥാനാർഥി സ്വന്തം പേരിൽ അക്കൗണ്ട് തുറക്കണം. പിന്നീട് എല്ലാ പണമിടപാടുകളും ഈ അക്കൗണ്ട് വഴിയായിരിക്കണമെന്ന് ഫിനാൻസ് ഓഫീസർ രജികുമാർ അറിയിച്ചു. ഇത് അവലോകനം ചെയ്യാൻ  നിഴൽ നിരീക്ഷണ  രജിസ്റ്ററുമുണ്ടാകും. വ്യാഴാഴ്ച വൈകിട്ട് നാലിന്  വീണ്ടും യോഗം ചേരും. 

 

date