Skip to main content

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം: സഹായകേന്ദ്രം ഇന്ന് തുറക്കും

 

പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീപിന്‍റെ (സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍) ഭാഗമായി ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്ന സഹായകേന്ദ്രം ആരംഭിക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഇന്ന് (മാര്‍ച്ച് 13) രാവിലെ 11ന് സഹായകേന്ദ്രം ഉദ്ഘാടനം ചെയ്യും. സ്വീപ്പിന്‍റെ ജില്ലാ യൂത്ത് ഐക്കനും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ, ഭിന്നശേഷി വിഭാഗക്കാരുടെ യൂത്ത് ഐക്കണ്‍ എം.ബി പ്രണവ് എന്നിവര്‍ മുഖ്യാതിഥികളാവും. 
ഇലക്ട്രോണിക്ക് വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനരീതി പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് സഹായകേന്ദ്രം തുടങ്ങുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ സഹായകേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട്  വോട്ട് ചെയ്ത് വിവിപാറ്റിന്‍റെ പ്രവര്‍ത്തനരീതി മനസ്സിലാക്കാം. 
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.ബി ഗിരീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. 

date