Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

  

 

പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങളുടെ വിഡീയോ കവറേജ് എടുക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വീഡിയോ ക്യാമറ വാടക, 24 മണിക്കൂര്‍ സന്നധരായ വീഡിയോഗ്രാഫര്‍ ഉള്‍പ്പെട്ട ടീം, ഡി.വി.ഡി, ഡി.വി.ഡി പകര്‍പ്പിനുള്ള ചെലവുകള്‍ ഉള്‍പ്പെടെയുള്ള ക്വട്ടേഷനാണ് സമര്‍പ്പിക്കേണ്ടത്. നികുതി, സെസ്, ലെവി തുടങ്ങിയവയും പരാമര്‍ശിക്കണം.
ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് 'വീഡിയോഗ്രാഫി ഫോര്‍ വേരിയസ് ഇലക്ഷന്‍ ആക്ടിവിറ്റീസ് ഫോര്‍ ജിഇ ടു എച്ച്പിസി 2019, പാലക്കാട്' എന്ന് എഴുതി മാര്‍ച്ച് 15ന് ഉച്ചയ്ക്ക് രണ്ടിനകം ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍), കലക്ടറേറ്റ്, പാലക്കാട് വിലാസത്തില്‍ സമര്‍പ്പിക്കണം. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കുന്നതാണ്. 

date