Skip to main content

കൂടിക്കാഴ്ചകള്‍ മാറ്റിവച്ചു

 

 പൊതു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ വിവിധ വകുപ്പുകള്‍ നടത്താനിരുന്ന കൂടിക്കാഴ്ച്ചകള്‍ മാറ്റിവെച്ചു. ജില്ലാ പ്ലാനിങ് ഓഫീസിലേക്ക് ഐ.ടി വിദഗ്ധന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് മാര്‍ച്ച് 14,15 തീയതികളില്‍ നടത്താനിരുന്ന കൂടിക്കാഴ്ച  മാറ്റിവെച്ചതായി ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.
ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴില്‍ സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍), ഓഡിയോമെട്രിക് അസിസ്റ്റന്‍റ്, ഡെവലപ്മെന്‍റ് തെറാപ്പിസ്റ്റ് തസ്തികകളില്‍ മാര്‍ച്ച് 14 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി എന്‍.എച്ച്.എം. ആരോഗ്യകേരളം, ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ മാര്‍ച്ച് 12, 13, 14 തീയതികളില്‍ നടത്താനിരുന്ന എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന താല്‍കാലിക വേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച മാറ്റിവെച്ചതായി ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു. 

date