Skip to main content

ദത്തെടുക്കല്‍: പരിശീലനം നല്‍കി

 

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കായി ദത്തെടുക്കല്‍ സംബന്ധിച്ച് പരിശീലന പരിപാടി നടത്തി. ദത്തെടുക്കളുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരില്‍ അവബോധം നല്‍കി അനധികൃതമായി കുട്ടികളെ കൈമാറ്റം ചെയ്യുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ നടന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി റീത്ത ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ. ആനന്ദന്‍ അധ്യക്ഷനായി. 
അനധികൃത ദത്തെടുക്കല്‍ തടയുന്നത് സംബന്ധിച്ച് ആശുപത്രികളില്‍ സ്ഥാപിക്കേണ്ട പരസ്യപലക ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്‍.രാജേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി റീത്ത പരിപാടിയില്‍ പ്രകാശനം ചെയ്തു. ദത്തെടുക്കലും നടപടിക്രമങ്ങളും, ബാലനീതി നിയമം, പോക്സോ നിയമം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. 
ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്‍.രാജേഷ്, ഐ.എം.എ സെക്രട്ടറി ഡോ. നാരായണന്‍കുട്ടി, ഡബ്യൂ.ഐ.എം.എ സെക്രട്ടറി ഡോ.ബീന കായലൂര്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.സുഭീഷ്, ശിശുക്ഷേമ സമിതി അംഗം അപര്‍ണ നാരായണന്‍ സംസാരിച്ചു. പരിപാടിയില്‍ ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്തു. 

date