Skip to main content

ഉപഭോക്തൃ അവകാശ ദിനാചരണം നടത്തി

 

ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ ഉപഭോക്തൃ അവകാശ ദിനാചരണം നടത്തി. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ് എസ്.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ പി.ഐ.സൈലാസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എഡിഎം ക്ലമന്റ് ലോപ്പസ് മുഖ്യപ്രഭാഷണം നടത്തി. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ സുരേഷ് കുമാര്‍, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ പ്രസിഡന്റ് ശാസ്താമഠം ശ്രീകുമാര്‍, സെക്രട്ടറി പയ്യനാമണ്‍ രവി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സാമുവല്‍ പ്രക്കാനം, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജിനു സി മാത്യു എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ചരക്ക് സേവന നികുതി നിയമങ്ങളെക്കുറിച്ച് ജി.എസ്.റ്റി ഇന്റലിജന്‍സ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ പി.റ്റി.സാബു, ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തെക്കുറിച്ച് ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് വിനോദ്, ഭക്ഷ്യസുരക്ഷ നിയമത്തെക്കുറിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നോഡല്‍ ഓഫീസര്‍ രഘുനാഥക്കുറുപ്പ് എന്നിവര്‍ ക്ലാസെടുത്തു.                     (പിഎന്‍പി 923/19)

date