Skip to main content

സി-ഡിറ്റില്‍ മാറ്റ് ലാബ് പരിശീലനം: അപേക്ഷ 25 വരെ

 

സി-ഡിറ്റിന്‍റെ ആഭിമുഖ്യത്തിലുള്ള സൈബര്‍ശ്രീ സെന്‍ററില്‍ നടക്കുന്ന നാല് മാസത്തെ മാറ്റ് ലാബ് പരിശീലനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരം അംബേദ്ക്കര്‍ ഭവനില്‍ ഏപ്രില്‍ ആരംഭിക്കുന്ന പരിശീലനത്തിലേയ്ക്ക് 20 നും 26നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാര്‍ക്കാണ് അവസരം.  ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദമോ ,  എം സി എ പാസായവരോ ആയിരിക്കണം അപേക്ഷകര്‍. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇലക്ട്രോണിക്സ് പാസായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോം ംംം.ര്യയലൃൃശെ.ീൃഴ  ല്‍ ലഭിക്കും. അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം മാര്‍ച്ച് 25 ന് മുമ്പ് സൈബര്‍ശ്രീ സെന്‍റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ., തിരുവനന്തപുരം - 695 015 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും ര്യയലൃൃശെ ൃമേശിശിഴ@ഴാമശഹ.രീാ ല്‍ മെയില്‍ അയക്കാം. ഫോണ്‍ 8281627887, 9947692219. 

date