Skip to main content

ഓണ്‍ലൈന്‍ സെമിനാര്‍ ഇന്ന്

 

 നിഷിന്‍റെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്) ആഭിമുഖ്യത്തില്‍ പക്ഷാഘാതം അപകട സൂചനകളും പുനരധിവാസ പരിശീലനങ്ങളും എന്ന വിഷയത്തില്‍ ഇന്ന് (മാര്‍ച്ച് 16) തത്സമയ വീഡിയോ കോണ്‍ഫറന്‍സ്-ഓണ്‍ലൈന്‍ സെമിനാര്‍ നടത്തുന്നു.  റോബിന്‍സണ്‍ റോഡിലെ മുനിസിപ്പല്‍ കോംപ്ലക്സിലുള്ള പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നടക്കുന്ന സെമിനാറില്‍ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത് സംശയം ദൂരികരണം നടത്തണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2531098, 8281899468

date