Skip to main content

ജില്ലയില്‍ 1025 ലൊക്കേഷനുകളിലായി 2110 പോളിങ് ബൂത്തുകള്‍ 2014ല്‍ നിന്നും 1161 ബൂത്തുകള്‍ കൂടുതല്‍

 

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്നും 2019 ലെ തെരഞ്ഞെടുപ്പിലെത്തുമ്പോള്‍ ജില്ലയില്‍ വര്‍ധിച്ചത് 1161 പോളിങ് ബൂത്തുകള്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായത് 949 പോളിങ് ബൂത്തുകളായിരുന്നു. എന്നാല്‍ ഇത്തവണ അത് 2110 ആയി ഉയര്‍ന്നിരിക്കുകയാണ്. 1025 ലൊക്കേഷനുകളിലായാണ് 2110 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 
പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ 1330 പോളിങ് ബൂത്തുകളാണ് സജ്ജമാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 582 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുണ്ടായത്. 
ആലത്തൂര്‍ മണ്ഡലത്തില്‍ 1135 ബൂത്തുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളിലെ 510 ബൂത്തുകള്‍ ഉള്‍പ്പെടെയാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  538 ബൂത്തുകളാണ് ഉണ്ടായിരുന്നത്. 

date