Skip to main content

ജില്ലയില്‍ തയ്യാറായിരിക്കുന്നത് 3283 ബാലറ്റിങ് യൂണിറ്റുകള്‍

 

പൊതു തെരഞ്ഞെടുപ്പിനായി ജില്ലയില്‍ തയ്യാറായിരിക്കുന്നത് 3283 ബാലറ്റിങ് യൂണിറ്റുകളാണ്. ജില്ലയില്‍ നിലവിലുണ്ടായിരുന്നതും ഗുജറാത്തില്‍ നിന്നും എത്തിച്ചതുള്‍പ്പെടെയുമാണ് 3283 യൂണിറ്റുകള്‍. 3426 എണ്ണം പരിശോധന നടത്തുകയും അതില്‍ ഉപയോഗയോഗ്യമല്ലാത്ത 143 എണ്ണം ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയിലേക്ക് അയയ്ക്കുകയും ചെയ്തു. കൂടാതെ 2713 കണ്‍ട്രോള്‍ യൂണിറ്റുകളും 2951 വിവിപാറ്റുകളും ജില്ലയില്‍ സജ്ജമായിട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പ്: സംശയനിവാരണത്തിന് 
ടോള്‍ ഫ്രീ നമ്പറുകള്‍ 1950, 18004250491

    പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സംശയനിവാരണത്തിനായി ടോള്‍ഫ്രീ നമ്പരായ 1950 ലേയ്ക്ക് വിളിക്കാം. വോട്ടര്‍പ്പട്ടികയില്‍ പേരുണ്ടോ എന്നറിയാനും ഒരു നിയോജകമണ്ഡലത്തില്‍ നിന്നും മറ്റൊരു നിയോജക മണ്ഡലത്തിലേയ്ക്ക് പേര് മാറ്റുന്നതു സംബന്ധിച്ചും മറ്റുമുള്ള സംശയങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ നമ്പറിലോ 18004250491 എന്ന നമ്പറിലോ വിളിക്കാം. ംംം.ി്ുെ.ശി, ംംം.രലീ.സലൃമഹമ.ഴീ്.ശി  എന്ന വെബ്സൈറ്റുകള്‍ മുഖേനയും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ (്ീലേൃ വലഹുഹശില) എന്ന മൊബൈല്‍ ആപ്പ് വഴിയും വോട്ടര്‍മാര്‍ക്ക് സംശയനിവാരണം നടത്താം. ഇതിനായി ഡിസ്ട്രിക്റ്റ് കോണ്‍ടാക്ട് ഏജന്‍റിനെ നിയമിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം.  

date