Skip to main content

സ്ഥിരം രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കണം

 

വാഹന രജിസ്ട്രേഷന്‍ പുതിയ സോഫ്റ്റ്വെയറില്‍ ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി ജില്ലയില്‍ ഇതുവരെ താത്ക്കാലിക രജിസ്ട്രേഷന്‍ എടുത്ത മുഴുവന്‍ വാഹനങ്ങളും ഒരാഴ്ചയ്ക്കകം സ്ഥിരം രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് 18 മുതല്‍ വാഹന രജിസ്ട്രേഷനും മറ്റ് അനുബന്ധ ജോലികളും മിനിസ്ട്രി ഓഫ് ട്രാന്‍സ്പോര്‍ട്ട് ആന്‍റ് ഹൈവേയ്സിന്‍റെ ുമൃശ്മവമി.ഴീ്.ശി എന്ന സൈറ്റിലൂടേയാവും ലഭ്യമാവുക. നിലവിലെ സംവിധാനമായ സ്മാര്‍ട് മൂവ് സോഫ്റ്റ് വെയറിന്‍റെ വാഹന ഉടമസ്ഥാവകാശ അപേക്ഷകളും പുതിയ വാഹന രജിസ്ട്രേഷന്‍ അപേക്ഷയും ഒരാഴ്ച വരെ മാത്രമേ ലഭ്യമാവുകയുള്ളൂ.

date