Skip to main content

തെരഞ്ഞെടുപ്പ് ബോധവത്കരണം:  കലാസംഘങ്ങളില്‍ നിന്ന് ഇന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും

 

    പൊതുതെരഞ്ഞെടുപ്പ്, വോട്ടവകാശം വിനിയോഗിക്കേണ്ടതിന്‍റെ ആവശ്യകത എന്നീ വിഷയങ്ങളില്‍ നിയോജക മണ്ഡലങ്ങളിലൊ, താലൂക്ക് തലത്തിലൊ പാലക്കാടന്‍ നാടന്‍ കലകളിലൂടെ ബോധവത്കരണം നടത്താന്‍ താല്‍പര്യമുള്ള അഞ്ച് പേരില്‍ കുറയാത്ത നാടന്‍ കലാ സംഘങ്ങളില്‍ നിന്ന് സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു നിയോജക മണ്ഡലത്തില്‍ നാലിടങ്ങളിലോ താലൂക്കില്‍ അഞ്ചിടങ്ങളിലോ ഒരു ദിവസം അവതരണം നടത്താന്‍ സംഘം തയ്യാറാകണം. സ്ക്രിപ്റ്റ്, സംവിധാനം, ആടയാഭരണങ്ങള്‍, ഭക്ഷണം, പ്രചരണത്തിനുള്ള വാഹനം, ശബ്ദ സംവിധാനം, ബാനര്‍, ജനറേറ്റര്‍, വാഹനങ്ങള്‍ക്കുള്ള ഡീസല്‍ ചിലവ് ഉള്‍പ്പെടെയുള്ള നിരക്ക് ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. പാലക്കാട് ആര്‍.ഡി.ഒയ്ക്ക് സമര്‍പ്പിക്കുന്ന ക്വട്ടേഷനുകളുടെ കവറിന് പുറത്ത് 'ക്വട്ടേഷന്‍ സബ്മിറ്റഡ് ടു ആര്‍.ഡി.ഒ' എന്ന് രേഖപ്പെടുത്തിയിരിക്കണം.  ക്വട്ടേഷനുകള്‍ ,സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍  ഇന്ന് (മാര്‍ച്ച് 15) വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. നാല് മണിക്ക് തുറക്കും. വിശദവിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ആര്‍.ഡി. ഒ ഓഫീസിലും ലഭിക്കും. ഫോണ്‍: 04912505329,  0491-2535585.

date