Skip to main content

മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ താത്ക്കാലിക ഒഴിവുകള്‍

 

     കുഴല്‍മന്ദം (ആണ്‍കുട്ടികള്‍) തൃത്താല (പെണ്‍കുട്ടികള്‍) മോഡല്‍ റസിഡന്‍ഷന്‍ സ്കൂളുകളിലെ   ഒഴിവുകളില്‍ താത്ക്കാലിക നിയമനം നടത്തും. മാനെജ് കം റസിഡന്‍റ് ട്യൂട്ടര്‍,  ഇംഗ്ലീഷ്, , കണക്ക്,  മലയാളം,  നാച്ചുറല്‍ സയന്‍സ്,  സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ എച്ച്.എസ്.എ മാര്‍ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍, സ്പെഷല്‍ ടീച്ചര്‍ (മ്യൂസിക്), വാര്‍ഡന്‍, എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, സുവോളജി(ജൂനിയര്‍)ബോട്ടണി(ജൂനിയര്‍), എക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ് ആന്‍ഡ് അക്കൗണ്ടന്‍സി(ജൂനിയര്‍-1, സീനിയര്‍-1) മലയാളം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലാബ് അസിസ്റ്റന്‍റ് തസ്തികകളിലാണ് നിയമനം. തൃത്താല എം.ആര്‍.എസില്‍ മാനെജര്‍ കം റസിഡന്‍റ് ട്യൂട്ടര്‍, വാര്‍ഡന്‍, എച്ച്.എസ്.എസ്.ടി മലയാളം തസ്തികകളിലേക്ക് അപേക്ഷിക്കാം.
വാര്‍ഡന്‍ തസ്തികയ്ക്ക് പത്താം ക്ലാസ് വിജയം പ്രവൃത്തി പരിചയം നിര്‍ബന്ധം. മാനേജര്‍ കം റസിഡന്‍റ് ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദം ബി.എഡ്. പ്രവൃത്തി പരിചയും ഉണ്ടായിരിക്കണം. അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ യോഗ്യതയുളളവരായിരിക്കണം.
ഹോസ്റ്റലില്‍ താമസിപ്പിച്ച് പഠിപ്പിക്കാന്‍ താത്പ്പര്യമുളളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുളളവര്‍ അപേക്ഷയോടൊപ്പം യോഗ്യത - പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പറുമായി  മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലുളള  പട്ടികജാതി വികസന ഓഫീസിലെത്തിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷിക്കുന്ന തസ്തികയുടെ പേരും സ്കൂളും പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷാ ഫോമുകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകള്‍, എം.ആര്‍.എസ്സുകളില്‍ ലഭിക്കും. ഫോണ്‍ 0491 2505005,  0492 2217271, 0466 2004547.

date