Post Category
റെയില്‍വേ പരീക്ഷാ പരിശീലനം
റെയില്‍വേ റിക്രൂട്ട്മെന്റിന്റെ വിവിധ പരീക്ഷകള്‍ക്കായി ജില്ലയിലെ എസ്.എസ്.എല്‍.സി.യും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പാലക്കാട് ജില്ലാ ഭരണകൂടം പരിശീലനം നല്കുന്നു. താല്പര്യമുള്ളവര് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത, ജാതി, തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, മൊബൈല്‍ നമ്പറും സൂചിപ്പിച്ച് മാര്‍ച്ച് 25നകം ജില്ലാ പ്ലാനിങ് ഓഫീസില്‍ സമര്‍പ്പിക്കണം. പരിശീലന ക്ലാസുകള്‍ ഏപ്രില്‍ ആദ്യ വാരത്തില്‍ ആരംഭിക്കും.
date
- Log in to post comments