Skip to main content

ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 

 

 

ഹരിത കേരളം മിഷന്റെ ഒന്നാം വാര്‍ഷികം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഡിസംബര്‍ 14) ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 ന് നടക്കുന്ന സംസ്ഥാനതല സമ്മേളനം  ഹരിതസംഗമം 2017-ല്‍ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.  ജലവിഭവ വകുപ്പ് മന്ത്രി  മാത്യു ടി. തോമസ്, കൃഷി വകുപ്പ് മന്ത്രി  വി.എസ്. സുനില്‍കുമാര്‍,   തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  കെ.ടി. ജലീല്‍,  തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍,  വനം വകുപ്പ് മന്ത്രി കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എല്‍.എ.മാര്‍, എം.പി. മാര്‍, തദ്ദേശ ഭരണ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

 

  സമ്മേളനത്തില്‍  ഹരിതകേരളം മിഷന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്,  മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ സംരംഭങ്ങള്‍ നടത്തിവരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളെക്കുറിച്ച് ശുചിത്വമിഷന്‍ തയ്യാറാക്കിയ പുസ്തകം എന്നിവയുടെ പ്രകാശനവും നടക്കും. ഹരിതകേരളം മിഷന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം ചടങ്ങില്‍ നടക്കും. 

 

യോഗാനന്തരം മൂന്ന് സമാന്തര സെഷനുകളില്‍ ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷിവ്യാപനം, ജലസംരക്ഷണം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ഡിസംബര്‍ 15, 16, 17 തീയതികളില്‍ വെള്ളയമ്പലത്ത് മാനവീയം വീഥിയില്‍ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

date