Post Category
പരസ്യനിരക്ക് പ്രസിദ്ധീകരിച്ചു
കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതു സംബന്ധിച്ച് കൗണ്‍സില്‍ അംഗീകരിച്ച ബൈലോയും പരസ്യ, ലൈസന്‍സ് ഫീ നിരക്കും പ്രസിദ്ധീകരിച്ചു. നഗരസഭാ കാര്യാലയം, കലക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, കല്‍പ്പറ്റ വില്ലേജ് ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ് എന്നിവിടങ്ങളില്‍ ഇത് പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ളവര്‍ 30 ദിവസത്തിനകം നഗരസഭാ കാര്യാലയത്തില്‍ ബോധിപ്പിക്കണമെന്നു സെക്രട്ടറി അറിയിച്ചു.
date
- Log in to post comments