Skip to main content

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യും

സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്ക് നിയമനത്തിന് ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന്  വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി./എം.സ്.സി/പി.എച്ച്.ഡി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് അഭിമുഖം നടത്തുന്നു. അഭിമുഖം ഏപ്രില്‍ ഒന്ന്,രണ്ട് തീയതികളില്‍ ഡല്‍ഹിയില്‍് നടത്തും.  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ മാര്‍ച്ച് 26 നകം saudimoh2019.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്് www.odepc.kerala.gov.in, എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

date