Skip to main content

പിടിച്ചെടുത്ത പണം തിരിച്ചു നല്‍കുന്നതിന് അപ്പീല്‍ കമ്മിറ്റി 

സ്റ്റാറ്റിക്കല്‍ സര്‍വലന്‍സ് ടീമും ഫ്‌ളൈയിങ് സ്‌ക്വാഡും  പിടികൂടുന്ന പണം  രേഖകള്‍ ഉള്ളതാണെങ്കില്‍ യഥാസമയം തിരിച്ചുനല്‍കുന്നതിന് തെരഞ്ഞടുപ്പ് നിരീക്ഷണ വിഭാഗം  നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍  കണ്‍വീനര്‍ ആയി  അപ്പീല്‍ കമ്മിറ്റി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് കള്ളപ്പണം ഉപയോഗിക്കുന്നതും പണവും മറ്റ് പാരിതോഷികങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാനുമാണ് ഫ്‌ളൈയിങ് സ്‌ക്വാഡിന് രൂപം നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതും സുതാര്യവും ആക്കുന്നതിന് ഇതിലൂടെ സാധിക്കും.  

വാഹനങ്ങള്‍ പരിശോധിച്ച് രേഖകളില്ലാത്ത പണമാണ് പിടിച്ചെടുക്കുന്നത്. കൂടിയ തുക പിടികൂടുമ്പോള്‍ ആദായനികുതി വകുപ്പിനെ  അറിയിച്ച് വിശദമായ അന്വേഷണം നടത്തും. സാധാരണക്കാര്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് പണം കൊണ്ടുപോകോണ്ട സാഹചര്യങ്ങളില്‍ വ്യക്തമായ രേഖകള്‍ കൈവശം സൂക്ഷിക്കേണ്ടതാണ്. പിടിക്കൂടുന്ന സമയത്ത് രേഖകല്‍ ഇല്ലെങ്കില്‍ പിന്നീട് അപ്പീല്‍ കമ്മിറ്റി മുമ്പാകെ രേഖകള്‍ ഹാജരാക്കി പണം തിരിച്ചു വാങ്ങാവുന്നതാണ്. അതിര്‍ത്തി കടന്ന് കള്ളപ്പണം എത്തുന്നത് തടയാന്‍ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍  ഡോ. ഡി. സജിത് ബാബു നിര്‍ദേശം നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞടുപ്പ് പ്രചാരണത്തിന് ചെലവഴിക്കുന്ന പണം സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ സൂക്ഷിക്കണം. ഇതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തലേദിവസമെങ്കിലും പ്രത്യേക  ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. ഈ അക്കൗണ്ടിലൂടെ മാത്രമേ വരവും ചെലവും നടത്താന്‍ പാടുള്ളു. 

പി.എ.യൂ പ്രോജക്റ്റ് ഡയറക്ടര്‍ വി.കെ. ദിലീപ്, ജില്ലാ ട്രഷറി ഓഫീസര്‍ സി. തുളസിധരന്‍ പിളള  എന്നിവര്‍ അപ്പീല്‍ കമ്മിറ്റി അംഗങ്ങളാണ്. 

 

date