Post Category
ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നല്‍കാത്തതിനെതിരെ അച്ചടക്ക നടപടി
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കേണ്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് യഥാസമയം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ട ദേവികുളം താലൂക്കിലെ 8 സ്ഥാപനമേലധികാരികള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അച്ചടക്ക നടപടി ആരംഭിച്ചതായി ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. മറ്റ് താലൂക്കുകളില്‍ ലിസ്റ്റ് നല്‍കുന്നതില്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
date
- Log in to post comments