Post Category
ഹരിത തെരഞ്ഞെടുപ്പിനായി വിളംബര റാലി
ജില്ലാ ശുചിത്വ മിഷന്, ഹരിത കേരള മിഷന്, ധര്‍മ്മടം എ ആര് ഒ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹരിത തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം വിളംബര റാലി സംഘടിപ്പിച്ചു.
എല്ലാവരും വേട്ട് ചെയ്യും ഹരിത ഇലക്ഷന് ഉറപ്പ് വരുത്തും എന്ന മുദ്രാവാക്യമുയര്‍ത്തി ധര്‍മ്മടം മണ്ഡലത്തിലെ ചാല ടൗണ്‍ മുതല്‍ ആഡൂര് പാലം വരെയാണ് റാലി നടന്നത്. ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, ഹരിത കേരളമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ധര്‍മ്മടം മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ നിബു പി കുര്യന്, സാക്ഷരതാ പ്രേരക്മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മഹിളാ പ്രധാന് ഏജന്റുമാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസ് അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments