Skip to main content
കസ്റ്റംസ് ആന്റ് ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ മഹ്ഫൂസ് റഹ്മാന്‍ എക്സ്പെന്റീച്ചര്‍ ഒബ്സര്‍വറായി ചുമതലയേറ്റ ശേഷം കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗം

ചെലവ് നിരീക്ഷകന്‍ ചുമതലയേറ്റു

 

കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ചെലവ് നിരീക്ഷകനായി കസ്റ്റംസ് ആന്റ് ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ മഹ്ഫൂസ് റഹ്മാന്‍ ചുമതലയേറ്റു. ഫോണ്‍-9188619614. തുടര്‍ന്ന് കലക്ടറേറ്റില്‍ എത്തിയ ഇദ്ദേഹം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, എഡിഎം ഇ മുഹമ്മദ് യുസഫ്, ചെലവ് നിരീക്ഷണം നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായും ചര്‍ച്ച നടത്തി.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും അസിസിറ്റന്റ് എക്‌സ്‌പെന്റീച്ചര്‍ ഒബ്‌സര്‍വര്‍മാര്‍, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, വീഡിയോ സര്‍വയലന്‍സ് ടീം, അക്കൗണ്ടിംഗ് ടീം എന്നിവരുമായി അദ്ദേഹം ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു. ഓരോ സംഘത്തിന്റെയും പ്രവര്‍ത്തനം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കി. ഓരോ സംഘവും നടത്തിയ പ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്തി.

ചെലവ് നിരീക്ഷകനെ സഹായിക്കുന്നതിനായി കണ്ണൂര്‍ റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലെ ഡ്രാഫ്റ്റ്മാന്‍ പി കെ മനോഹരനെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചു. ഫോണ്‍. 9744316068. നിരീക്ഷകനെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി പ്രത്യേക ടീമിനേയും നിയോഗിച്ചിട്ടുണ്ട്.

 

date