Skip to main content
മാതൃകാ ഹരിത പോളിങ് സ്‌റ്റേഷന്‍

മാതൃകാ ഹരിത പോളിങ് സ്‌റ്റേഷനൊരുങ്ങി

 

വോട്ടര്‍മാര്‍ക്ക് വിവിപാറ്റ് മെഷീന്‍ പരിചയപ്പെടുത്താന്‍ മാതൃകാ ഹരിത പോളിങ് സ്‌റ്റേഷന്‍ കലക്ടറേറ്റ് വളപ്പില്‍ സജ്ജമായി. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, ഇലക്ഷന്‍ വിഭാഗം എന്നിവ സംയുക്തമായാണ് മാതൃകാ പോളിങ് സ്‌റ്റേഷന്‍ തയ്യാറാക്കിയത്. ഏപ്രില്‍ 22 വരെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ വോട്ടര്‍മാര്‍ക്ക് വിവിപാറ്റ് മെഷീന്‍ പരിചയപ്പെടാം. ഇതിനായി മാസ്റ്റര്‍ ട്രെയിനറുടെ സേവനം ബൂത്തില്‍ ലഭിക്കും. തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണവും ഹരിത തിരഞ്ഞെടുപ്പ് സന്ദേശവും ഹരിത ബൂത്തിലൂടെ കൈമാറും. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് പോളിങ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. സ്വീപ് നോഡല്‍ ഓഫിസര്‍ എന്‍.ഐ ഷാജു, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി.എ ജസ്റ്റിന്‍, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ എം.പി രാജേന്ദ്രന്‍, എ.കെ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

date