Skip to main content

തെരഞ്ഞെടുപ്പ്: സെക്ടറല്‍ അസിസ്റ്റന്റുമാര്‍ക്ക്  പരിശീലനം നല്‍കി

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സെക്ടറല്‍ അസിസ്റ്റന്റുമാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കല്ല്യാശ്ശേരി, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ 80 ഓളം സെക്ടറല്‍ അസിസ്റ്റന്റുമാര്‍ പങ്കെടുത്തു. ഇവിഎം-വിവിപാറ്റ് മെഷീനുകള്‍ കൈകാര്യം ചെയ്യുന്ന രീതി, വോട്ടിംഗ് പ്രക്രിയ എന്നിവയെക്കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ പി പ്രേംരാജ് (ജൂനിയര്‍ സൂപ്രണ്ട്) ക്ലാസിന് നേതൃത്വം നല്‍കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി നേരത്തെ ജില്ലയിലെ സെക്ടര്‍ ഓഫീസര്‍മാര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കിയിരുന്നു.

 

date