Skip to main content

സ്കൂള്‍ കുട്ടികളെ ബസ്സില്‍ കയറ്റാതെ വെയിലത്ത് നിര്‍ത്തിയതിനെതിരെ നടപടി

 

സ്കൂള്‍ കുട്ടികളെ ബസ്സില്‍ കയറ്റാതെ പൊരിവെയിലത്ത് നിര്‍ത്തിയതിനെതിരെ വീണ്ടും ബസ് കണ്ടക്ടറുടെ ലൈസന്‍സ് അസാധുവാക്കാനുള്ള നടപടിയെടുത്തു. പട്ടാമ്പി ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം കുട്ടികളെ ബസ്സിന് സമീപത്തായി നിര്‍ത്തിയ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഓ പി.ശിവകുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം എം.വി.ഐ ജോയ്സണ്‍, എ.എം.വി.ഐ സിമോദ് എന്നിവരാണ് പരിശോധന നടത്തിയത്.  

date