Skip to main content

ഇ-ഗ്രാന്റ്‌സ്: തുക കൈപ്പറ്റണം

 

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2015-16, 2016-17, 2017-18 അദ്ധ്യയന വർഷത്തെ ഒ.ബി.സി/ എസ്.സി.ബി.സി/ കെ.പി.സി.ആർ/ എസ്.സി വിഭാഗത്തിലെ വിദ്യാർത്ഥിനികൾക്ക് ഇ-ഗ്രാന്റ്‌സിലൂടെ സ്‌പെഷ്യൽ ഫീസിനത്തിൽ ലഭിച്ച തുക ഇതുവരെയും കൈപ്പറ്റാത്തവർ ഏപ്രിൽ 30ന് മുമ്പ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ കോളേജ് ഓഫീസിൽ നിന്നും കൈപ്പറ്റണം. അല്ലാത്തപക്ഷം തുക ഇനിയൊരറിയിപ്പ് കൂടാതെ എസ്.സി ഓഫീസിലേക്ക് തിരിച്ചടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പി.എൻ.എക്സ്. 1059/19

date