Skip to main content

വിഷു ഹാന്റ്ലും എക്സ്പോ : ഉദ്ഘാടനം ഇന്ന്  

സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയ്ക്ത ആഭിമുഖ്യത്തില്‍ വിഷു ഹാന്റ്ലും എക്സ്പോ ഇന്ന് (ഏപ്രില്‍ നാല)് മുതല്‍ 14 വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയം കോമ്പൗണ്ടില്‍ നടത്തും. രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി എട്ട് മണിവരെ നടക്കുന്ന മേളയില്‍ ജില്ലയിലെയും സമീപ ജില്ലകളിലെയും കൈത്തറി സംഘങ്ങളുടെ കൈത്തറി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും. മേളയുടെ ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ നാല് ) വൈകീട്ട് നാല് മണിക്ക് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നിര്‍വ്വഹിക്കും. 

date