Skip to main content

എട്ടാം സ്റ്റാന്റേര്‍ഡ് പ്രവേശനം. :  അപേക്ഷ ക്ഷണിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്സ്സ് ഡെവലപ്മെന്റിന്റെ കീഴില്‍ മലപ്പുറം ജില്ലയിലെ വാഴക്കാട് പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2019-20 അദ്ധ്യയന വര്‍ഷത്തില്‍ എട്ടാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍  2005 ജൂണ്‍ 1-നും 2007 മെയ് 31-നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം. ഏഴാം സ്റ്റാന്റേര്‍ഡോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷാഫോറവും പ്രോസ്പെക്ടസും www.ihrd.ac.in എന്ന വെബ്സൈറ്റില്‍ നിന്നും സ്‌കൂളില്‍ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷ സ്‌കൂളിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്  എടുത്തോ (എസ്.സി/എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ക്ക് 50 രൂപ) സ്‌കൂളിലെ ക്യാഷ് കൗണ്ടറില്‍ രജിസ്ട്രേഷന്‍ ഫീസായി നേരിട്ട് പണമായോ അടയ്ക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25. അപേക്ഷ കവറിന് പുറത്ത് എട്ടാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിനുളള അപേക്ഷ എന്ന് എഴുതണം.  രജിസ്ട്രേഷന്‍ ഫീസായി മണി ഓര്‍ഡര്‍, പോസ്റ്റല്‍ ഓര്‍ഡര്‍, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. ഫോണ്‍ - 0483-2725215, 2727635. 

 

date