Skip to main content

മോട്ടോർ വാഹന നികുതി കുടിശിക  ഒറ്റത്തവണ തീർപ്പാക്കൽ 

ആലപ്പുഴ: അഞ്ചുവർഷമോ അതിൽ കൂടുതലോ നികുതി കുടിശികയുള്ള നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും കുടിശിക ഒറ്റത്തവണയായി അടയ്ക്കാൻ അവസരം. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് അവസാനത്തെ അഞ്ചുവർഷത്തെ നികുതി ഉൾപ്പടെയുള്ള ആകെ തുകയുടെ 20 ശതമാനം മാത്രം നികുതി അടച്ചാൽ മതി. നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് തുകയുടെ 30 ശതമാനം നികുതി അടച്ചാൽ മതി. ഇത്തരം വാഹനങ്ങളുടെ 2019 മാർച്ച്  31 വരെ ഉണ്ടായിരുന്ന എല്ലാ നികുതി കുടിശികയും എഴുതിതള്ളും. നികുതി  കുടിശിക അടയ്ക്കുന്നതിന് വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, വെൽഫെയർ ഫണ്ട് അടച്ച രസീത് തുടങ്ങിയ രേഖകളൊന്നും ഹാജരാക്കേണ്ടതില്ല. വാഹനത്തിന് അഞ്ചു വർഷത്തിൽ കൂടുതൽ നികുതി കുടിശിക ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന പക്ഷം സൗകര്യം ഉപയോഗപ്പെടുത്താവുന്നതും റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകാവുന്നതുമാണ്. വാഹനത്തെ സംബന്ധിച്ച് വാഹന ഉടമയ്ക്ക് യാതൊരു വിവരവും  ഇല്ലെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ 100 രൂപ മുദ്രപത്രത്തിലോ സത്യവാങ്മൂലം നൽകുകയാണെങ്കിൽ വാഹനത്തിന് ഭാവിയിൽ ഉണ്ടാകുന്ന നികുതി ബാധ്യതയിൽ നിന്ന് വാഹന ഉടമകളെ ഒഴിവാക്കും. വിശദവിവരം mvd .kerala.gov.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

 

ക്ലർക്ക് /കാഷ്യർ: റാങ്ക് പട്ടിക റദ്ദാക്കി

 

ആലപ്പുഴ: ജില്ലാ സഹകരണ ബാങ്കിൽ ക്ലർക്ക് /കാഷ്യർ (കാറ്റഗറി നമ്പർ: 558/12) (എസ്.ആർ എസ്.സി/എസ്.ടി) തസ്തികക്കായി 2015 ഓഗസ്റ്റ് 11ൽ നിലവിൽ വന്ന 378/15/ഡി.ഒ.എ നമ്പർ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ 2018 ഓഗസ്റ്റ് 11ന് പൂർവാഹ്നം മുതൽ റദ്ദാക്കിയിരിക്കുന്നുവെന്ന്  പി.എസ്.സി ജില്ല ഓഫീസർ അറിയിച്ചു.

                                                                                                

date