Skip to main content

ചെങ്ങന്നൂരിൽ ഇവിഎം , വിവി പാറ്റ് ബോധവത്ക്കരണം നടത്തി

 

 

ചെങ്ങന്നുർ:  ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ പൊതുജനങ്ങളെ ഇവിഎം , വിവി പാറ്റ് മെഷീൻ ഉപോഗിച്ച് വോട്ടു രേഖപ്പെടുത്തുന്നതു സംബന്ധിധിച്ച് ബോധവൽക്കരണം നടത്തി. ചെങ്ങന്നൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഡിപ്പോ എഞ്ചിനിയർ എസ് എസ് ശിവ പ്രസാദ്   വോട്ട് രേഖപ്പെടുത്തി ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.  ചെങ്ങന്നുർ മണ്ഡലം സ്വീപ്പ് നോഡൽ ഓഫീസർ കൂടിയായ ബി ഡി ഒ എസ്.ഹർഷൻ വിശദീകരിച്ചു.  സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ വിവി പാറ്റ് മിഷീൻ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്തുന്നത് പരിശീലിക്കാൻ എത്തിയിരുന്നു, ബുധനൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായ കോടൻ ചിറ, കുരുശുംമൂട് , കുളങ്ങര ,എണ്ണയ്ക്കാക്കാട്, ഉളുന്തി, ഗ്രാമം തുടങ്ങി വിവിധ പ്രദേശങ്ങളിലും വിവി പാറ്റ്  മിഷീൻ പരിചയപ്പെടുത്തി.ബി ഡി ഒ എസ്.ഹർഷൻ, എക്സ്റ്റൻഷൻ ഓഫീസർമാരായ വി.ജി ജോൺ,  എൻ.ലിസ,  വി ഇ ഒ മാരായ വി. അഖിൽ, അശ്വതി, രജത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

date