Skip to main content

ദേശീയപാതയില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി: ജില്ലാ കളക്ടര്‍

ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് മാര്‍ഗ തടസമുണ്ടാക്കുകയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ   കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഇത് 1956 ലെ ദേശീയപാത ആക്ട് സെക്ഷന്‍ 8 ബി പ്രകാരം അഞ്ചു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.  ഇത്തരം കുറ്റകൃത്യത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍  കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. 

 

ഗതാഗത തടസമുണ്ടാക്കിയ ബൈക്ക് യാത്രികനെ പിടികൂടി

 

ദേശീയ പാതയില്‍ ഏറെ നേരം ഗതാഗത തടസമുണ്ടാക്കിയ ബൈക്ക് യാത്രികനെ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം ട്രാഫിക് പോലീസ് പിടികൂടി. കാസര്‍കോട് ഏരിയാല്‍ കുഡ്‌ലുവിലെ രക്തേശ്വരി ഗുഡെയിലെ ശങ്കരപ്പനായിക് (43)നെയാണ് അണങ്കൂരില്‍ ദേശീയ പാത തടസപ്പെടുത്തി ഇരു ചക്രവാഹനം നിര്‍ത്തിയതിന് പിടികൂടിയത്. ഇയാള്‍ക്കെതിരേ കാസര്‍കോട് ട്രാഫിക് പോലീസ് കേസെടുത്തു. 

 

date