Skip to main content

റേഷന്‍ കാര്‍ഡ് വിതരണം

കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി  ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അക്ഷയ/സിറ്റിസണ്‍ ലോഗിന്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിച്ച, രേഖകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ സമര്‍പ്പിച്ചു  ടോക്കണ്‍  ലഭിച്ചവര്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണം  ഏപ്രില്‍ എട്ട്,ഒന്‍പത് തീയതികളില്‍ സപ്ലൈ ഓഫീസില്‍ നടക്കും. അപേക്ഷകര്‍ നിലവില്‍ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡിന്റെ അസലും ടോക്കണും  റേഷന്‍ കാര്‍ഡിന്റെ വിലയും സഹിതം സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരാകണം. രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെയാണ് വിതരണം. ഈ തീയതികളില്‍ റേഷന്‍ കാര്‍ഡ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് തെരഞ്ഞെടുപ്പിനുശേഷം റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും. 

 

date