Skip to main content

പോളിങ് ജീവനക്കാര്‍ക്ക് രണ്ടാംഘട്ട പരിശീലനം     

 ലോകസഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ടിട്ടുളള പോളിങ് ജീവനക്കാര്‍ക്കുളള രണ്ടാംഘട്ട പരിശീലനം ഏപ്രില്‍ 11, 12, 16, 17 തീയതികളിലായി ചന്ദ്രഗിരി കെ എസ് ടി പി റോഡിലുളള ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.  
ഒരു പോളിങ്  ബൂത്തില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്കന്റ് പോളിങ് ഓഫീസര്‍, തേഡ് പോളിങ്  ഓഫീസര്‍ എന്നിങ്ങനെ നാലു ജീവനക്കാരെയാണ് നിയമിക്കുന്നത്. ഒന്നാം ഘട്ട പരിശീലനത്തില്‍ നിന്നും വ്യത്യസ്തമായി ഓരോ ദിവസവും ഒരു പോളിങ് ബൂത്തിലേക്ക് നിയമിക്കുന്ന ടീമിന് ഒരുമിച്ചാണ് ഇത്തവണത്തെ പരിശീലനം.  ടീമിന് ഏത് നിയമസഭാ മണ്ഡലത്തിലാണ് ഡ്യൂട്ടി എന്നറിയാനാവുമെങ്കിലും ഏത് ബൂത്താണ് എന്നത് തെരഞ്ഞെടുപ്പിന്റെ തലേ ദിവസമെ അറിയാനാവുകയുളളു.  രാവിലെ 9.30 നും ഉച്ചയ്ക്കു 1.30 നുമായി വ്യത്യസ്ത സെഷനുകളിലായി ആകെ 138 ക്ലാസുകള്‍ നടത്തും.ഒരു ദിവസം 36 ക്ലാസുകള്‍ നടക്കും.  ടീമംഗങ്ങള്‍ പരസ്പരം പരിചയപ്പെട്ട് ഒരുമിച്ച് പരിശീലനത്തില്‍ പങ്കെടുക്കണമെന്നതിനാല്‍ നിയമന ഉത്തരവില്‍ നല്‍കിയിട്ടുളള ദിവസവും സമയത്തും മാത്രമേ ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുളളു. 

date