Skip to main content

പോലീസ്: കായിക ക്ഷമതാ പരീക്ഷ

 പോലീസ് വകുപ്പില്‍ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയുടെ തെരഞ്ഞടുപ്പിനുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഏപ്രില്‍ ഒന്‍പത് മുതല്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഗ്രൗണ്ടുകളില്‍ രാവിലെ 5.30 മുതല്‍ നടത്തും.  ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് അതില്‍ പറഞ്ഞ സ്ഥലത്ത് നിശ്ചിത സമയത്ത്, അഡ്മിഷന്‍ ടിക്കറ്റും പി.എസ്.സി അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം ശാരീരിക അളവെടുപ്പിനും കായിക ക്ഷമതാ പരീക്ഷയ്ക്കും ഹാജരാകണം.  ശാരീരിക അളവെടുപ്പ് നടത്തിയ ശേഷം അടുത്ത ദിവസമാണ് കായികക്ഷമതാ പരീക്ഷ നടത്തുന്നത്.അതിനാല്‍ ആവശ്യമായ തയ്യാറെടുപ്പുകളുമായി ഹാജരാകുവാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date