Skip to main content

ലോക്‌സഭാ ഇലക്ഷന്‍ 2019 പോലീസ് നിരീക്ഷക സൊണാല്‍ ചന്ദ്ര ഐപിഎസ് ജില്ലയില്‍

 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള പോലീസ് നിരീക്ഷക സൊണാല്‍ ചന്ദ്ര ജില്ലയിലെത്തി. തമിഴ്നാട് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ്. കളക്ടറേറ്റില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പിബി നൂഹ്, ജില്ലാ പോലീസ് മേധാവി ജി.ജയദേവ് തുടങ്ങിയവരുമായി നിരീക്ഷക ആശയ വിനിമയം നടത്തി. 

ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നടന്ന അവലോകന യോഗത്തില്‍ പോലീസിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശകലം ചെയ്യുകയും അതില്‍ നിരീക്ഷക തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസ്, ജില്ലയിലെ മറ്റ് പോലീസ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ക്യാമ്പ് ചെയ്യുന്ന പോലീസ് നിരീക്ഷകയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 6238804044 എന്ന നമ്പരിലും policeobserver2019pta@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.           (ഇലക്ഷന്‍: 138/19)

date