Skip to main content

വോട്ടര്‍ ബോധവത്ക്കരണം കൂടുതല്‍ പേരിലെത്തണം - ബന്യാമിന്‍

 

വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സ്വീപ്പ് ബോധവത്ക്കരണ പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേരിലെത്തണമെന്ന് പ്രശസ്ത എഴുത്തുകാരനും സാഹിത്യകാരനുമായ ബന്യാമിന്‍ പറഞ്ഞു. സ്വീപ്പ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട സംഘം അദ്ദേഹത്തിന്റെ വസതിയിലെത്തി വി.വി.പാറ്റ് മെഷീന്‍ പരിചയപ്പെടുത്തി. ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന സ്വീപ്പ് വോട്ടര്‍ ബോധവത്ക്കരണ പരിപാടിയിലും വി.വി.പാറ്റ് മെഷീന്‍ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലും സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വോട്ടും പാഴാക്കപ്പെടരുതെന്ന സന്ദേശമുയര്‍ത്തി അങ്കണവാടി പ്രവര്‍ത്തകര്‍, സ്‌കൂളുകള്‍, കോളജുകള്‍, ലൈബ്രറികള്‍, പ്രധാന ജംഗ്ഷനുകള്‍ എന്നിവയെല്ലാം കേന്ദ്രീകരിച്ചാണ് സ്വീപ്പ് സംഘം ബോധവത്കരണം നടത്തുന്നത്. കോഴഞ്ചേരി താലൂക്ക് ഓഫീസിലെ ഡപ്യൂട്ടി തഹസില്‍ദാര്‍ സാം പി തോമസ്, ജീവനക്കാരായ അന്‍വര്‍ സാദത്ത്, അരുണ്‍ രാജ്, ബിനു ആനന്ദ്, ജിനി എന്നിവരടങ്ങിയ സംഘമാണ് ബോധവത്ക്കരണം നടത്തുന്നത്.                    (ഇലക്ഷന്‍: 139/19)

date